ആറുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കഴക്കൂട്ടം – കാരോട് ബൈപ്പാസ് റോഡ് തുറന്നു

0
82

ആറുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഗതാഗതത്തിനായി തുറന്ന കഴക്കൂട്ടം – കാരോട് ബൈപ്പാസ് റോഡ് കാണാൻ യാത്രക്കാരുടെ തിരക്ക്.

തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന കാരോട് വരെ വാഹനങ്ങള്‍ക്ക് ഇനിമുതല്‍ തടസമില്ലാതെ യാത്രചെയ്യാം. റോഡിന്റെ അവസാനഘട്ട നിര്‍മ്മാണം വ്ലാത്താങ്കരയിലാണ് പൂര്‍ത്തിയായത്.

കോവളം ജംഗ്ഷനില്‍ നിന്ന് കാരോട് ഭാഗത്തേക്ക് കാറില്‍ സഞ്ചരിക്കാൻ ഇനി 20 മിനിട്ട് മാത്രം മതി. 16.05 കി.മീ ദൂരത്തിലുള്ള സംസ്ഥാനത്തെ ആദ്യത്തെ കോണ്‍ക്രീറ്റ് പാതയാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്. തമിഴ്‌നാട്ടില്‍നിന്ന് കാരോട് എത്തുന്ന വാഹനങ്ങള്‍ക്ക് ബൈപ്പാസില്‍ കയറിയാല്‍ ഒരുമണിക്കൂര്‍ കൊണ്ട് കഴക്കൂട്ടത്തെത്താം.

ഔദ്യോഗിക ഉദ്ഘാടനത്തിന് കാത്തുനില്‍ക്കാതെ ബൈപ്പാസ് ഗതാഗതത്തിനായി തുറന്നുകൊടുത്തെങ്കിലും സര്‍വീസ് റോഡുകള്‍, സിഗ്നല്‍ ലൈറ്റുകള്‍, വൈദ്യുത വിളക്കുകള്‍ തുടങ്ങിയവ പലയിടത്തും സ്ഥാപിച്ചിട്ടില്ലെന്ന പോരായ്‌മയുണ്ട്. ബൈപ്പാസിന്റെ ആദ്യഘട്ടം മുക്കോലവരെ വര്‍ഷങ്ങള്‍ക്ക് മുമ്ബ് പൂര്‍ത്തിയാക്കിയെങ്കിലും വൈകിയാണ് തുറന്നത്. തുടര്‍ന്ന് രണ്ടാംഘട്ടമായി പുന്നക്കുളത്തെ നിര്‍മാണം പൂര്‍ത്തിയാക്കി. പിന്നീട് പഴയകട മണ്ണക്കല്ലുവരെയും അവസാനഘട്ടത്തില്‍ മണ്ണക്കല്ലുമുതല്‍ കാരോട് വരെയുമാണ് തുറന്നത്. നേരത്തെ റോഡ്‌ പൂര്‍ണമായും തുറക്കാതെ തിരുവല്ലത്ത്‌ ടോള്‍ പിരിവ്‌ ആരംഭിച്ചത് പ്രതിഷേധത്തിന്‌ കാരണമായിരുന്നു.

യാത്രക്കാര്‍ക്ക് ആശ്വാസം

ബൈപ്പാസ് വഴി കാരോട് എത്തുന്നവര്‍ക്ക്‌ പാറശാലയിലേക്കും കളിയിക്കാവിളയിലേക്കും എളുപ്പത്തിലെത്താനാകും. തുടര്‍ന്ന് സര്‍വീസ് റോഡുവഴി സഞ്ചരിച്ച്‌ കളിയിക്കാവിള-പൂവാര്‍ റോഡിലെത്താം. ഇവിടെ നിന്ന്‌ ഇടതുവശത്തേക്ക് തിരിഞ്ഞ് അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നേരെ കന്യാകുമാരി റോഡില്‍ കളിയിക്കാവിള പി.പി.എം ജംഗ്ഷനിലെത്തിച്ചേരാം. പാറശാല ഭാഗത്തേക്ക് പോകേണ്ടവര്‍ കളിയിക്കാവിള-പൂവാര്‍ പാതയില്‍ ഇടതുഭാഗത്തേക്ക് രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചശേഷം കടുവാക്കുഴി കവലയില്‍ നിന്ന് ഇടതുഭാഗത്തേക്ക് ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പാറശാല ആശുപത്രി ജംഗ്ഷനിലെത്തിച്ചേരാം. രണ്ട് വര്‍ഷത്തിനുള്ളില്‍ റോഡ് പൂര്‍ണമായും പൂര്‍ത്തിയായാല്‍ കോവളത്തുനിന്ന് കന്യാകുമാരിയിലേക്ക് ഒന്നരമണിക്കൂറിലെത്താം.

കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നീളം – 43 കിലോമീറ്റര്‍

ആദ്യഘട്ടത്തിന് ചെലവ് 669 കോടി രൂപ

രണ്ടാം ഘട്ടത്തിന് 495