കർണാടക മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് നടക്കും

0
43

കർണാടക മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് നടക്കും. കോൺഗ്രസ് പ്രകടന പത്രികയിൽ നൽകിയ അഞ്ച് വാഗ്ദാനങ്ങൾ ഇന്ന് സഭയിൽ പാസാക്കും. അതിനുള്ള നിർദേശം മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ നൽകിയിരുന്നു.

ഗൃഹനാഥമാരായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ, എല്ലാ കുടുംബങ്ങൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ബിപിഎൽ കുടുംബങ്ങളിലെ ഓരോ അംഗങ്ങൾക്കും പത്ത് കിലോ അരി, തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 3000 രൂപ, ഡിപ്ളോമക്കാർക്ക് പ്രതിമാസം 1500 രൂപ, സ്ത്രീകൾക്ക് സർക്കാർ ബസിൽ സൗജന്യ യാത്ര എന്നിവയായിരുന്നു അഞ്ച് വാഗ്ദാനങ്ങൾ. ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഇത് നടപ്പാക്കുമെന്ന് പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധിയും ഉറപ്പ് നൽകിയിരുന്നു. മറ്റ് ചില ജനപ്രിയ പദ്ധതികൾക്ക് കൂടി മന്ത്രിസഭാ യോഗം അംഗീകാരം നൽകാനുള്ള സാധ്യതയുമുണ്ട്.