Sunday
21 December 2025
21.8 C
Kerala
HomeEntertainmentഡിനോഡെന്നിസ് - മമ്മൂട്ടി ചിത്രം 'ബസൂക്ക' ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

ഡിനോഡെന്നിസ് – മമ്മൂട്ടി ചിത്രം ‘ബസൂക്ക’ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യഗയിം ത്രില്ലർ ചിത്രമായ ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു.

ഇന്ന് ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്യുമെന്ന് മമ്മൂട്ടിയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. അതു കൊണ്ടു തന്നെ പ്രേക്ഷകർ ഏറെ കൗതുകത്തോടെ കാത്തിരിക്കുകയായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റർ. പ്രേക്ഷകർ പ്രതീക്ഷിച്ചതു പോലെ തന്നെ ഏറെ കൗതുകമുണർത്തുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.

ഏറ്റം നൂതനമായ ഒരു പ്രമേയമാണീ ചിത്രത്തിറേത്. ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ വിധത്തിലുള്ള ഹൈടെക്ക് സാങ്കേതിക വിദ്യകളോടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. നിരവധി ഗറ്റപ്പുകളിലൂടെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്.

ഏറെ കൗതുകവും, സസ്പെൻസും കോർത്തിണക്കിയ കഥാപാത്രമാണ് മമ്മുട്ടിയുടേത്. കഥാപാത്രത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് അണിയറ പ്രവർത്തകർ ഒന്നും തന്നെ പുറത്തുവിടുന്നില്ല പാൻ ഇൻഡ്യൻ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രത്തിൽ പ്രശസ്ത ദക്ഷിണേന്ത്യൻ താരം ഗൗതം വാസുദേവ മേനോൻ, ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ് ,സ്ഫടികം ജോർജ്, ദിവ്യാപിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംഗീതം. മിഥുൻ മുകുന്ദൻ ‘ ഛായാഗ്രഹണം -നിമേഷ് രവി,
എഡിറ്റിംഗ് -നിഷാദ് യൂസഫ്,
കലാസംവിധാനം -അനിസ് നാടോടി.
കോസ്റ്റും – ഡിസൈൻ-സ മീരാസനീഷ്,
മേക്കപ്പ് – ജിതേഷ് പൊയ്യ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സുജിത് സുരേഷ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – ഷെറിൻ സ്റ്റാൻലി .. രാജീവ് പെരുമ്പാവൂർ ,
പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു.ജെ.
തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി.ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കൊച്ചി, കോയമ്പത്തൂർ ബാംഗ്ളൂർ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.

RELATED ARTICLES

Most Popular

Recent Comments