Tuesday
30 December 2025
31.8 C
Kerala
HomeIndiaനല്ല വസ്ത്രം ധരിച്ചു സൺ ഗ്ലാസ് വെച്ചു; ഗുജറാത്തിൽ ദളിത് യുവാവിന് നേരെ മർദനം

നല്ല വസ്ത്രം ധരിച്ചു സൺ ഗ്ലാസ് വെച്ചു; ഗുജറാത്തിൽ ദളിത് യുവാവിന് നേരെ മർദനം

ഗുജറാത്തിൽ ദളിത് യുവാവിന് നേരെ മർദനം. ബാനസ്‌കാന്ത ജില്ലയിലെ പാലൻപൂർ താലൂക്കിലെ മോട്ട ഗ്രാമത്തിലാണ് സംഭവം. നല്ല വസ്ത്രം ധരിക്കുകയും സൺ ഗ്ലാസ് വെക്കുകയും ചെയ്തതിന് ഉന്നതജാതിക്കാരാണ് ജിഗാർ ഷെഖാലിയയെന്ന യുവാവിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. എൻഡിടിവി യാണ് വാർത്ത റിപ്പോർട്ട് ചെയ്‌തത്‌.

നല്ല വസ്ത്രം ധരിച്ചതിനും കണ്ണട വച്ചതിനും ഏഴുപേർ ചേർന്ന് യുവാവിനെയും അമ്മയെയും മർദിച്ചെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഇരയുടെ മാതാവും ആക്രമിക്കപ്പെട്ടെന്നും പൊലീസ് വ്യക്തമാക്കി. ഇരുവരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

RELATED ARTICLES

Most Popular

Recent Comments