Tuesday
30 December 2025
25.8 C
Kerala
HomeKeralaSPC Talks with Cops; ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് ജൂണ്‍ 27ന്

SPC Talks with Cops; ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് ജൂണ്‍ 27ന്

പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളില്‍ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജൂണ്‍ 27 ന് ഓണ്‍ലൈന്‍ അദാലത്ത് നടത്തും.

വിജിലന്‍സ് & ആന്‍റി കറപ്ഷന്‍ ബ്യൂറോയിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളാണ് ജൂണ്‍ 27ന് പരിഗണിക്കുന്നത്. പരാതികള്‍ ജൂണ്‍ ആറിന് മുമ്പ് ലഭിക്കണം.

പരാതികള്‍ spctalks.pol@kerala.gov.in വിലാസത്തിലാണ് അയയ്ക്കേണ്ടത്. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.

SPC Talks with Cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത.

RELATED ARTICLES

Most Popular

Recent Comments