പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി അനുവദിച്ചില്ല

0
157

പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി അനുവദിച്ചില്ല. ഇതുസംബന്ധിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിക്കുകയായിരുന്നു. ജസ്റ്റിസ് ജെ. കെ. മഹേശ്വരി, പി. എസ് നരസിംഹ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ഹർജി പരിഗണിക്കുന്നതിന് വിസമ്മതമറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് പരാതിക്കാരൻ ഹരജി പിൻവലിച്ചു.

ഹർജിക്കാരന്റെ അഭിഭാഷകൻ സി. ആര്‍ ജയ സുനികോട് ഈ വിഷയങ്ങളില്‍ താത്പര്യമെന്താണെന്ന് കോടതി ചോദിച്ചു. ഉദ്യോഗസ്ഥരുടെ തലവൻ രാഷ്ട്രപതിയാണ്. അവര്‍ എന്റെയും രാഷ്രടപതിയാണ് എന്നായിരുന്നു ഹരജിക്കാരന്റെ വാദം.

‘ഇങ്ങനെെയൊരു ഹർജിയുമായി നിങ്ങള്‍ വന്നതെന്തിനാണെന്ന് ഞങ്ങൾക്ക് അറിയാം. അതൊന്നും അംഗീകരിക്കാൻ ബാധ്യതയില്ല. ഇത് പരിഗണിക്കുന്നതിന് ഞങ്ങള്‍ക്ക് താത്പര്യമില്ല’- സുപ്രീം കോടതി അറിയിച്ചു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 70 പ്രകാരം പാര്‍ലമെന്റ് എന്നത് രാഷ്ട്രപതിയും രണ്ട് സഭകളുമാണെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. എന്നാല്‍ ഒരു ഉദ്ഘാടനതിന് ആര്‍ട്ടിക്കിള്‍ 79 എങ്ങനെയാണ് ബന്ധപ്പെടുകയെന്ന് കോടതി ചോദിച്ചു.

രാഷ്ട്രപതിയാണ് പാര്‍ലമെന്റിന്റെ തലവൻ. അവരായിരിക്കണം കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത്. എക്സിക്യൂട്ടീവ് തലവന് മാത്രമാണ് അതിനുള്ള അധികാരം എന്ന് ഹരജിക്കാരൻ വാദിച്ചു. എന്നാല്‍ ഈ വാദങ്ങൾ അനുവദിക്കാതെ ഹരജി നിരസിക്കുകയാണെന്ന് കോടതി അറിയിച്ചു.