ഡോക്ടർമാർക്ക് മുന്നിൽ പ്രതികളെ ഹാജരാക്കുമ്പോഴുള്ള പ്രോട്ടോക്കോൾ; സർക്കാർ ഇന്ന് ഹൈക്കോടതിയിൽ

0
143

ഡോക്ടർമാർക്കും മജിസ്ട്രേട്ടുമാർക്കും മുന്നിൽ പ്രതികളെ ഹാജരാക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോൾ നടപടികളുടെ പുരോഗതി സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചേക്കും. പ്രതികളെ ഹാജരാക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോകോൾ എത്രയും വേഗം തയ്യാറാക്കി നടപ്പാക്കണം എന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

ഡോ . വന്ദന ദാസ് കുത്തേറ്റു മരിച്ചതിനെത്തുടർന്ന് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടയിലായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റെ നിർദേശം. ഇക്കാര്യത്തിൽ രണ്ട് ആഴ്ചത്തെ സമയം സർക്കാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സമയം അനുവദിക്കാൻ കഴിയില്ല എന്നായിരുന്നു കോടതിയുടെ നിലപാട്.