കൊല്ലം, കിൻഫ്ര തീപ്പിടുത്തം; അടിയന്തിരയോഗ തീരുമാനങ്ങൾ കൈകൊണ്ടു

0
230

കൊല്ലം ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലേയ്ക്ക് മരുന്നുകളും മറ്റ് അനുബന്ധ സാമഗ്രികളും വിതരണം ചെയ്യുന്നതിനായി കൊല്ലം ജില്ലയിലെ ഉളിയക്കോവിൽ 2012 മുതൽ പ്രവർത്തിച്ചു വരുന്ന കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ജില്ലാ മരുന്ന് സംഭരണശാലയിൽ തീ പിടുത്തം ഉണ്ടായത് 17.05.2023 ന് ആണ് ഏകദേശം 8.86 കോടി രൂപയുടെ നാശനഷ്ടം ഉണ്ടാകുകയും ചെയ്തു.

തിരുവനന്തപുരം കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന മരുന്ന് സംഭരണ മാലയിൽ 22.05.2023, രാത്രി 1.30 നു സമാന രീതിയിൽ തീപിടിത്തമുണ്ടാകുകയും 1.17 കോടി രൂപയുടെ നാശ നഷ്ടമുണ്ടായതായും കണക്കാക്കപ്പെടുന്നു.

കൊല്ലം, കിൻഫ്ര എന്നിവിടങ്ങളിലെ സമാന സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ കോർപ്പേറഷൻ മാനേജിങ് ഡയറക്ടർ സംസ്ഥാനത്തിലെ എല്ലാ മരുന്ന് സംഭരണശാലകളിലെയും മേധാവികളുടെ അടിയന്തിര യോഗം വിളിക്കുകയും തുടർന്ന് താഴെ പറയുന്ന തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു.

1) എല്ലാ മരുന്ന് സംഭരണ ശാലകളിലും ഫയർ സേഫ്റ്റി ഓഡിറ്റിംഗ് കേരള ഫയർ ഫോഴ്സിന്റെ സഹായത്തോടെ നടത്തണം

2) എല്ലാ ജീവനക്കാർക്കും കേരള ഫയർ ഫോഴ്സ് മുഖാന്തിരം അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള പരിശീലനം നടത്തണം

3) കോർപ്പറേഷനിൽ ഫയർ സേഫ്റ്റി ഓഫീസറുടെ തസ്തിക സൃഷ്ടിക്കണം

4) ഡ്രഗ്സ് കൺട്രോളർ, ഫയർ ഫോഴ്സ്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നീ
വിഭാഗങ്ങളുടെ സഹായത്തോടെ എല്ലാ മരുന്ന് സംഭരണശാലകളിലും infrastructure, ഓഡിറ്റ് നടത്തണം

5) എല്ലാ മരുന്ന് സംഭരണശാലകളിലും ഫയർ fighting and safety equipments എന്നിവയുടെ
ഗുണനിലവാരം ഉറപ്പുവരുത്തുകയും CCTV സംവിധാനം നടപ്പിലാക്കുകയും വേണം

6. Beshing Powder-മുതലായ സ്ഫോടക സ്വഭാവമുള്ള വസ്തുക്കൾ ജീവൻ രക്ഷാ മരുന്നുകൾ സൂക്ഷിക്കുന്ന ഇടങ്ങളിൽ നിന്നും മാറ്റി പ്രത്യേകം സൂക്ഷിക്കണം

7) രണ്ട് സംഭരണശാലയിലും സ്ഫോടനത്തിന് കാരണമായതായി കരുതപ്പെടുന്ന ബ്ലീച്ചിംഗ് പൗഡർ താത്കാലികമായി FREEZE ചെയ്ത് ഡ്രഗ്സ് കണ്ട്രോൾ വിഭാഗം വഴി പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിക്കണം.