സംസ്ഥാനത്ത് ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും

0
99

സംസ്ഥാനത്ത് ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുന്നത്. ഈ വർഷം 4,42,067 വിദ്യാർത്ഥികളാണ് പരീക്ഷാ ഫലം കാത്തിരിക്കുന്നത്.

ഹയർസെക്കണ്ടറി പരീക്ഷാ ഫലം www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകുന്നതായിരിക്കും.

SAPHALAM 2023, iExaMS – Kerala, PRD Live തുടങ്ങിയ മൊബൈൽ ആപ്പുകളിലാണ് ഫലം ലഭ്യമാകുന്നത്.

ഒന്നാം വർഷ ഹയർ സെക്കണ്ടറി ക്ലാസിൽ ചേരാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അവസരം ലഭ്യമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കഴിഞ്ഞ വർഷം ഉണ്ടായ 81 അധിക ബാച്ച് ഇത്തവണയും തുടരും. കൂടാതെ, താലൂക്ക് തലത്തിൽ ലിസ്റ്റ് ശേഖരിക്കാൻ നിർദ്ദേശം നൽകി. മെയ് 19-നാണ് എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. അഡ്മിഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം ജൂലൈ അഞ്ചിന് ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.