പി.ആര്‍.ഡി സ്റ്റാളിലെ പ്രശ്‌നോത്തരിയില്‍ സമ്മാനം അമൃതാ രാജിന്

0
89

എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയില്‍ ഐ ആന്‍ഡ് പി.ആര്‍.ഡി സ്റ്റാളിലൊരുക്കിയ പ്രശ്‌നോത്തരിയില്‍ വിജയിയായി നെടുമങ്ങാട് സ്വദേശിനി അമൃതാ രാജ്. ക്ഷീരവികസന വകുപ്പിലെ ഡയറി ഫാം ഇന്‍സ്ട്രക്ടറായ അമൃത മേളയിലെ വകുപ്പിന്റെ സ്റ്റാളില്‍ ഡ്യൂട്ടിക്കെത്തിയതാണ്.

ഇതിനിടയിലാണ് സപ്ലൈക്കോ സ്‌പോണ്‍സര്‍ ചെയ്ത സമ്മാനം അപ്രതീക്ഷിതമായി ലഭിച്ചത്. ഐ ആന്‍ഡ് പി.ആര്‍.ഡി അഡീഷണല്‍ ഡയറക്ടര്‍ കെ. അബ്ദുല്‍ റഷീദ്, ഡെപ്യൂട്ടി ഡയറക്ടര്‍ സുനില്‍ ഹസന്‍ എന്നിവരാണ് വിജയിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍ സമ്മാനം കൈമാറി.

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള മൂന്ന് ചോദ്യങ്ങളാണ് ഡിജിറ്റല്‍ രൂപത്തിലുള്ള പ്രശ്‌നോത്തരിയിലുള്ളത്. എല്ലാ ദിവസവും മേളയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് പി.ആര്‍.ഡി പവലിയനിലെ പ്രശ്‌നോത്തരിയില്‍ പങ്കെടുത്ത് ആകര്‍ഷകമായ സമ്മാനം നേടാനുള്ള അവസരമൊരുക്കിയിട്ടുണ്ട്.