ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ‘തെളിവാനം വരയ്ക്കുന്നവർ’ പുസ്തകം പ്രകാശനം ചെയ്തു

0
86

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന എക്സൈസ് വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി പുറത്തിറക്കുന്ന ‘തെളിവാനം വരയ്ക്കുന്നവർ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയ്ക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. സ്കൂൾ അന്തരീക്ഷത്തിലെ പ്രവർത്തന അനുഭവങ്ങളിലൂടെ കുട്ടികളുടെ ജീവിത ശീലങ്ങൾ വളർത്തിയെടുക്കുന്നത് സംബന്ധിച്ചാണ് പുസ്തകം.

ഒന്നും രണ്ടു ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് ശേഷം മൂന്നാം ഘട്ടം ജൂൺ 1 ന് ആരംഭിക്കുകയാണ്. ഈ ഘട്ടത്തിൽ ഈ കൈപ്പുസ്തകം ഏറെ പ്രയോജനം ചെയ്യും.

ആദ്യ രണ്ട് ഘട്ടങ്ങളിലും സ്കൂൾ, കോളേജ് കുട്ടികൾ അടക്കം ഏതാണ്ട് ഒന്നര കോടി ആളുകൾ എങ്കിലും ഈ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗം ആയിട്ടുണ്ട്. മുഴുവൻ ജനങ്ങളിലേയ്ക്കും ബോധവൽക്കരണ പ്രവർത്തനങ്ങൾ എത്തിക്കുക എന്നതാണ് ലക്ഷ്യം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഷാനവാസ് എസ്., എക്സൈസ് കമ്മീഷണർ എസ്. ആനന്ദകൃഷ്ണൻ, വിദ്യാകിരണം അസിസ്റ്റന്റ് കോർഡിനേറ്റർ ഡോ. സി. രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.