ചിരിച്ചും ചിരിപ്പിച്ചും വിജ്ഞാനവേനൽ ആഘോഷമാക്കി കുട്ടിക്കൂട്ടത്തിനൊപ്പം മണിയൻപിള്ള രാജു

0
191

സിനിമയിലെ കഥകളും സിനിമയ്ക്കുള്ളിലെ കഥകളും പങ്കുവച്ച് കുട്ടിക്കൂട്ടത്തോടൊപ്പം വേനലവധി ആഘോഷമാക്കി നടൻ മണിയൻപിള്ള രാജു. കു​ട്ടി​ക​ളി​ലെ സ​ർ​ഗാ​ത്മ​ക​ത​യെ​യും അ​റി​വി​നെ​യും തൊ​ട്ടു​ണ​ർ​ത്തു​ന്ന​തി​നും വൈലോപ്പിള്ളി സംസ്കൃതി ഭവൻ സം​ഘ​ടി​പ്പി​ക്കു​ന്ന അ​വ​ധി​ക്കാ​ല കൂ​ട്ടാ​യ്മ വി​ജ്ഞാ​ന​വേ​ന​ലിന്‍റെ രണ്ടാംദിനത്തിലാണ് കുട്ടികളോട് സംവദിക്കാൻ നടനും നിർമാതാവുമായ മണിയൻ പിള്ള രാജുവെത്തിയത്. സിനിമയിലെ നർമ മുഹൂർത്തങ്ങളുടെ പിന്നാമ്പുറക്കഥകൾ അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു.

നാടൻ പാട്ടുകളും കളികളു‌മായി അദ്ദേഹം കുട്ടിക്കൂട്ടത്തോടൊപ്പം ഏറെ നേരം ചെലവഴിച്ചു.”മുന്നോട്ട് തന്നെ നടക്കാനും മുന്നോട്ടേ നടക്കാവൂ’ എന്നും കുട്ടികളെ ഉപദേശിച്ചു. മിഠായി വിതരണവും നടത്തി , കുട്ടികൾക്കൊപ്പം ഊഞ്ഞാലും ആടിയിട്ടാണ് അദ്ദേഹം മടങ്ങിയത്. തുടർന്നു പ്രമുഖ ഗവേഷകനും വിവര സാങ്കേതിക വിദഗ്ധനുമായ പ്രൊഫ. ഡോ. അച്യുത് ശങ്കർ എസ്. നായർ ക്ലാസെടുത്തു. ഉച്ചയ്ക്ക് ശേഷം കോമഡി സ്റ്റാർ ഫെയിം ശിവമുരളി കുട്ടികൾക്കൊപ്പം ചേർന്നു.

ഇന്ന് ഡോ. രാ​ജാ​വാ​ര്യ​ർ, ന​ർ​ത്ത​കി ഡോ.​സി​ത്താ​ര ബാ​ല​കൃ​ഷ്ണ​ൻ, ക​വി സു​മേ​ഷ് കൃ​ഷ്ണ​ൻ, ഗാ​യ​ക​ൻ പ​ദ്മ​കു​മാ​ർ എ​ന്നി​വ​ർ കു​ട്ടി​ക​ളോ​ടൊ​പ്പം ചേ​രും. 25 ന് ​ക്യാ​മ്പ് അം​ഗ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന ഷോ​ർ​ട്ട് റോ​ഡ് മൂ​വി ചി​ത്രീ​ര​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള യാ​ത്ര. 26 ന് ​ഡോ. എ​സ് .ഗീ​ത ക്ലാ​സെ​ടു​ക്കും. വൈ​കി​ട്ട് നാ​ലി​ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ക്യാ​മ്പ് സ​മാ​പി​ക്കും.