ചാലക്കുടി നഗരസഭ പാര്‍ക്കിൽ ജീവനക്കാരിക്ക് നേരെ പീഡന ശ്രെമം; ജീവനക്കാരന്‍ അറസ്റ്റില്‍

0
70

ചാലക്കുടി നഗരസഭ പാര്‍ക്കിലെ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നഗരസഭ കണ്ടിജന്റ് ജീവനക്കാരന്‍ അറസ്റ്റില്‍. കലാഭവന്‍ മണി പാര്‍ക്കില്‍ ജോലിക്കിടെയാണ് പീഡന ശ്രമം നടന്നതെന്നാണ് യുവതിയുടെ പരാതി.

ചാലക്കുടി പൊലീസാണ് നഗരസഭ പാര്‍ക്കിലെ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നഗരസഭ കണ്ടിജന്റ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തതത്. പാര്‍ക്കിലെ ജീവനക്കാരന്‍ വെള്ളാഞ്ചിറ കിടങ്ങത്ത് കൃഷ്ണനാണ് അറസ്റ്റിലായത്.

കലാഭവന്‍ മണി പാര്‍ക്കില്‍ ജോലിക്കിടെയാണ് പീഡന ശ്രമം നടന്നതെന്ന് പൊലീസ് പറഞ്ഞു. വിഷയത്തില്‍ യുവതി നഗരസഭ സെക്രട്ടറിക്കും പോലീസിലും പരാതി നല്‍കുകയായിരുന്നു. എസ് എച്ച് ഒ കെ എസ് സന്ദീപ്, എസ്‌ഐ ഷെബീബ് റഹ്‌മാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.