മൂവാറ്റുപുഴയാറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

0
47

വൈക്കം ഇത്തിപ്പുഴയ്ക്ക് സമീപം മൂവാറ്റുപുഴയാറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് ഞായറാഴ്ച കണ്ടെത്തിയത്. പുഴയോടു ചേർന്നുള്ള നാട്ടു തോടിന്റെ തുടക്കഭാഗത്ത് കമിഴ്ന്ന നിലയിലായിരുന്നു മൃതദേഹം.

മൃതദേഹത്തിന് നാലു ദിവസത്തോളം പഴക്കമുണ്ടെന്ന് കരുതുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വൈക്കം പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു മേൽ നടപടികൾ സ്വീകരിച്ചു.