വനിതാ കമ്മിഷന്‍ സിറ്റിങ്ങില്‍ 11 പരാതികള്‍ തീര്‍പ്പാക്കി

0
84

കേരള വനിതാ കമ്മിഷന്‍ കോഴിക്കോട് ജില്ലയില്‍ നടത്തിയ സിറ്റിങ്ങില്‍ 11 പരാതികള്‍ തീര്‍പ്പാക്കി. ആറ് പരാതികളില്‍ വിശദമായ പൊലീസ് റിപ്പോര്‍ട്ട് തേടും. തൊഴിലിടങ്ങളിലെ ലൈംഗികപീഡനം തടയല്‍ നിയമപ്രകാരം നഗരത്തിലെ ഒരു സ്‌കൂളിലെ പ്രിന്‍സിപ്പലിനെതിരേ അധ്യാപിക നല്‍കിയ പരാതിയില്‍ സ്‌കൂളിലെ ആഭ്യന്തര സമിതിയുടെ റിപ്പോര്‍ട്ട് കമ്മിഷന്‍ ആവശ്യപ്പെട്ടു. കക്കോടി നാലാം വാര്‍ഡിലെ വഴിത്തര്‍ക്കം സംബന്ധിച്ച് പരാതി ജാഗ്രതാ സമിതിയുടെ പരിഗണനയ്ക്കായി വിട്ടു.

സമൂഹത്തില്‍ മയക്കുമരുന്നിന്റെ വ്യാപനം ഗൗരമേറിയ വിഷയമായി മാറിയിരിക്കുകയാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി സിറ്റിങ്ങിനെ തുടര്‍ന്നുള്ള വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി.സതീദേവി, കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. പി.കുഞ്ഞായിഷ, ഡയറക്ടര്‍ പി.ബി.രാജീവ് എന്നിവര്‍ പരാതികള്‍ കേട്ടു.