സൗദി അറേബ്യയില്‍ പഴയ വാഹനങ്ങള്‍ വില്‍ക്കുന്നതിലും ഇനി മുതല്‍ വാറ്റ് ഏര്‍പ്പെടുത്തുന്നു

0
169

സൗദി അറേബ്യയില്‍ പഴയ വാഹനങ്ങള്‍ വില്‍ക്കുന്നതിലും ഇനി മുതല്‍ വാറ്റ് ഏര്‍പ്പെടുത്തുന്നു. സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയാണ് പഴയ വാഹനങ്ങളുടെ വില്‍പ്പനയ്ത്ത് വാറ്റ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

ഉപയോഗിച്ച വാഹനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും ഷോറൂമുകള്‍ക്കും ഏജന്‍സികള്‍ക്കും പുതിയ നികുതി ബാധകമാകും. വാഹനം വില്‍ക്കുമ്പോഴുണ്ടാകുന്ന ലാഭവിഹിതം കണക്കാക്കിയാണ് വാറ്റ് ചുമത്തുന്നത്.

ജൂലൈ ഒന്ന് മുതലാണ് പുതിയ നിയമം ബാധകമാകുക. ഉപഭോക്താവില്‍ നിന്ന് സ്ഥാപനം വാങ്ങിയ വിലയും വിറ്റ വിലയും തമ്മിലുള്ള വ്യത്യാസവും ലാഭവും വാറ്റ് ചുമത്തുമ്പോള്‍ അധികൃതര്‍ കണക്കാക്കും. ഇതനുസരിച്ചായിരിക്കും തുക വരിക.