Monday
12 January 2026
33.8 C
Kerala
HomeKeralaപ്രളയരക്ഷാപ്രവർത്തനത്തിൽ ജീവൻ നഷ്ടപ്പെട്ട ലിനുവിന്റെ കുടുംബത്തിന് വീട് നൽകി മോഹൻലാൽ

പ്രളയരക്ഷാപ്രവർത്തനത്തിൽ ജീവൻ നഷ്ടപ്പെട്ട ലിനുവിന്റെ കുടുംബത്തിന് വീട് നൽകി മോഹൻലാൽ

പ്രളയത്തിൽ അകപ്പെട്ട ഒട്ടനവധി സഹജീവികളെ രക്ഷിക്കാൻ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട ലിനുവിന്റെ കുടുംബത്തിന് വീട് നൽകി മോഹൻലാൽ. തന്റെ ജന്മദിനത്തിലാണ് മോഹൻലാൽ ലിനുവിന്റെ കുടുംബത്തിന് വീട് നൽകിയത്.

ലിനുവിന്റെ കുടുംബത്തിന് പുതിയ ഭവനത്തിന്റെ താക്കോൽ മോഹൻലാലും ഭാര്യ സുചിത്ര മോഹൻലാലും ചേർന്ന് കൈമാറി. ചടങ്ങിൽ വിശ്വശാന്തി മാനേജിംഗ് ഡയറക്ടർ മേജർ രവി, ഡയറക്ടർ സജീവ് സോമൻ, ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ പങ്കെടുത്തു.

ലിനുവിന്റെ സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട് എന്നത്. സ്വന്തം കുടുംബാംഗങ്ങളെപ്പോലെ തന്നെ മറ്റുള്ളവരേയും സ്‌നേഹിച്ച് ലിനുവിന്റെ സ്വപ്നം സാക്ഷാൽക്കരിച്ചിരിക്കുകയാണ് മോഹൻലാൽ തന്റെ ജന്മദിനത്തിൽ. വിശ്വശാന്തി ഫൗണ്ടേഷന്റെ ശാന്തിഭവനം പദ്ധതിയിൽപ്പെടുന്ന രണ്ടാമത്തെ വീട് ലിനുവിനുവേണ്ടിയാണ് നിർമ്മിച്ചിരിക്കുന്നത്. വിശ്വശാന്തി പ്രവർത്തകർ കുടുംബത്തെ സന്ദർശിക്കുകയും വീട് നിർമ്മിച്ചുനൽകാൻ തീരുമാനിക്കുകയുമായിരുന്നു.

RELATED ARTICLES

Most Popular

Recent Comments