ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഈ മാസം 25ന്

0
110

ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഈ മാസം 25ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒന്നാം വർഷ ഹയർസെക്കൻഡറി ക്ലാസിൽ ചേരാൻ ഉദ്ദേശിക്കുന്ന എല്ലാവർക്കും അവസരം ഉണ്ടാക്കും. കഴിഞ്ഞ വർഷമുണ്ടായ 81 അധിക ബാച്ച് ഇത്തവണയും തുടരും. താലൂക്ക് തലത്തിൽ ലിസ്റ്റ് ശേഖരിക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി വ്യക്തമാക്കി.

ജൂലൈ അഞ്ചിന് ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കും. മൂല്യനിർണയം നടത്തിയ അധ്യാപകർക്ക് പണം അനുവദിച്ചില്ലെന്ന ആക്ഷേപത്തിൽ ഉത്കണ്ഠപ്പെടേണ്ട കാര്യമൊന്നുമില്ല.

ചിലപ്പോൾ താമസിച്ചാണ് പണം കൊടുക്കാൻ കഴിയാറുള്ളത്, മുൻപും അങ്ങനെ ഉണ്ടായിട്ടുണ്ട്. ഇത് രാജ്യത്തെ കൊടുങ്കാറ്റ് പോലെ ജനങ്ങളെ ബാധിക്കുന്ന വിഷയമൊന്നുമല്ല. എപ്പോൾ കൊടുക്കുമെന്ന് മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.