Thursday
18 December 2025
29.8 C
Kerala
HomeArticlesവമ്പിച്ച വിലകുറവ്; എൻ്റെ കേരളം മേളയിലെ 'കൺസ്യൂമർ ഫെഡ് സ്റ്റുഡന്റസ് മാർക്കറ്റിൽ 50% വരെ കിഴിവ്

വമ്പിച്ച വിലകുറവ്; എൻ്റെ കേരളം മേളയിലെ ‘കൺസ്യൂമർ ഫെഡ് സ്റ്റുഡന്റസ് മാർക്കറ്റിൽ 50% വരെ കിഴിവ്

സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം. ബുക്ക്, ബാഗ്, പേന, കുട, മഴക്കോട്ട്, ലഞ്ച് ബോക്സ് എല്ലാം 20 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ കനകക്കുന്നിൽ ഒരുക്കിയിരിക്കുന്ന കൺസ്യൂമർഫെഡ് സ്റ്റുഡൻസ് മാർക്കറ്റ് വഴി വാങ്ങാം. കുട്ടികളുടെ ആഗ്രഹപ്രകാരം സ്കൂൾ ബാഗും, വർണ കുടകളും, നോട്ട്ബുക്കുകളും വാങ്ങാനും ഇനി കടകൾ തോറും കേറിയിറങ്ങേണ്ട. എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ നിന്ന് 50 ശതമാനം വരെ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാം. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടുബന്ധിച്ച് മെയ് 20 മുതല്‍ 27 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന-വിപണന മേളയിൽ വൻ വിലക്കുറവിലാണ് കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനുള്ള സാമഗ്രികളും വീട്ടാവശ്യത്തിനുള്ള സാധനങ്ങളും വിപണനത്തിനായി ഒരുക്കിയിരിക്കുന്നത്.

10 മുതൽ 40 ശതമാനം വരെയാണ് വിലക്കുറവ്. 21 രൂപ മുതലുള്ള ത്രിവേണി നോട്ട് ബുക്കുകളും ഇവിടെ ലഭ്യമാണ്. സപ്ലൈകോയുടെ ആധുനിക ഔട്ട്ലെറ്റായ എക്സ്പ്രസ് മാര്‍ട്ടിൽ നാല്പതോളം എഫ്എംസിജി ഉത്പന്നങ്ങള്‍ക്കും സപ്ലൈകോയുടെ ശബരി ഉത്പന്നങ്ങള്‍ക്കും വന്‍ വിലക്കിഴിവും ആകര്‍ഷകമായ ഓഫറുകളുമാണുള്ളത്.

മേള സന്ദർശിക്കാൻ എത്തുന്നവർക്കായി ഒരു മിനി സൂപ്പർ മാർക്കറ്റ് തന്നെയാണ് സപ്ലൈകോ ഒരുക്കിയിരിക്കുന്നത്. സപ്ലൈകോ ശബരി ഹോട്ടൽ ബ്ലെൻഡ് തേയില 500ഗ്രാം വാങ്ങിയാൽ ശബരി എസ് എഫ് ഡി തേയില 250 ഗ്രാം സൗജന്യമായി നൽകും. ശബരി ഗോൾഡ് തേയില 250 ഗ്രാം വാങ്ങിയാൽ ശബരി എസ് എഫ് ഡി 100ഗ്രാം സൗജന്യമായി നൽകും. ഇതിനു പുറമേ തേയിലയ്ക്ക് വിലക്കുറവും നൽകുന്നുണ്ട്.
സ്റ്റാളിലെ പ്രധാന ആകർഷണം രണ്ട് ലിറ്റർ ശബരി വെളിച്ചെണ്ണയോടൊപ്പം ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ സൗജന്യമായി നൽകുന്നു എന്നതാണ്.

ശബരി ഉൽപ്പന്നങ്ങൾ കൂടാതെ നൂഡിൽസ്, ടൂത്ത്പേസ്റ്റ്, തേൻ, സോപ്പ്, പെർഫ്യൂം, നെയ്യ്, ബൂസ്റ്റ്, ഹോർലിക്സ്, ബിസ്ക്കറ്റ്, ഓട്സ് തുടങ്ങി നിരവധി നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കുറവ് ലഭിക്കുന്നുണ്ട്. രാവിലെ 10 മുതല്‍ രാത്രി 10 വരെ സ്റ്റാളുകൾ പ്രവര്‍ത്തിക്കും. സ്ഥാപനത്തിന്റെ വളര്‍ച്ചയും സേവനങ്ങളും വിശദമാക്കുന്ന വീഡിയോ പ്രദര്‍ശനവും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments