Tuesday
30 December 2025
25.8 C
Kerala
HomeIndiaഇന്ത്യൻ യുപിഐ പേയ്‌മെന്റ് സിസ്റ്റവുമായി സഹകരിച്ച് പ്രവർത്തിക്കാൻ താത്പര്യമുണ്ട്; ജപ്പാൻ

ഇന്ത്യൻ യുപിഐ പേയ്‌മെന്റ് സിസ്റ്റവുമായി സഹകരിച്ച് പ്രവർത്തിക്കാൻ താത്പര്യമുണ്ട്; ജപ്പാൻ

ഇന്ത്യയിലെ യുപിഐ പ്ലാറ്റ്‌ഫോമിനെക്കുറിച്ച് പഠിക്കാൻ ജപ്പാൻ ഒരു ടീമിനെ ഇന്ത്യയിലേക്ക് അയക്കുമെന്ന് ജപ്പാൻ ഡിജിറ്റൽ മന്ത്രി കോനോ ടാരോ. ഇന്ത്യൻ യുപിഐ പേയ്‌മെന്റ് സിസ്റ്റവുമായി സഹകരിച്ച് പ്രവർത്തിക്കാൻ താത്പര്യമുണ്ട്. ജി7 യോഗത്തിന് ശേഷമായിരുന്നു അദ്ദേഹം ഇത് വ്യകത്മാക്കിയത്.

ഒരു പുതിയ അന്താരാഷ്‌ട്ര ഡാറ്റാ ഓർഗനൈസേഷനായുള്ള ജപ്പാന്റെ നിർദ്ദേശത്തെ ഇന്ത്യ പിന്തുണയ്‌ക്കണമെന്നും കോനോ ടാരോ ആവശ്യപ്പെട്ടു. ഇന്ത്യൻ യുപിഐ പേയ്‌മെന്റ് സിസ്റ്റവുമായുള്ള സഹകരണം ഇരു രാജ്യങ്ങൾക്കും ഗുണകരമാണ്. ഇന്ത്യ, സിംഗപൂർ,തായ്‌ലാൻഡ്‌ എന്നീ രാജ്യങ്ങളിൽ നിന്നും ജപ്പാനിലേക്കെത്തുന്ന വിദേശികൾക്ക് ഇത് ഏറെ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ പേയ്‌മെന്റ് സംവിധാനവുമായി നിരവധി രാജ്യങ്ങൾ ഇതിന് മുൻപ് തന്നെ കരാറിലെത്തിയിട്ടുണ്ട്.സിംഗപ്പൂർ, ഭൂട്ടാൻ, നേപ്പാൾ, മലേഷ്യ, ഒമാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. റുപേ വഴിയും ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് സേവനം പല രാജ്യങ്ങളിലും പ്രവർത്തിക്കുന്നുണ്ട്.

RELATED ARTICLES

Most Popular

Recent Comments