ഒരു നൂറ്റാണ്ടായി തമിഴ്നാട്ടിൽ ജല്ലിക്കെട്ട് നടക്കുന്നു; നിയമഭേദഗതി നിലനിൽക്കുമെന്ന് സുപ്രീംകോടതി

0
48

ജല്ലിക്കെട്ട് കേസിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. ജല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധി മറികടക്കാൻ തമിഴ്നാട് തയ്യാറാക്കിയ നിയമത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി ഭരണഘടാ ബെഞ്ച് വിധിച്ചത്.

ജല്ലിക്കെട്ടിന് തമിഴ്‌നാട് സർക്കാർ അനുമതി നൽകിയ നടപടി ചോദ്യം ചെയ്‌തു സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ കെ എം ജോസഫ്, അജയ് രസ്‍തോഗി, അനിരുദ്ധ ബോസ്, ഹൃഷികേശ് റോയി, സി ടി രവികുമാർ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ജല്ലിക്കെട്ട് സംസ്‍കാരത്തിന്റെ ഭാഗമാണന്നും ഇതിൽ മൃഗങ്ങൾക്ക് നേരെ ക്രൂരത നടക്കുന്നില്ലെന്നുമാണ് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്. കാളവണ്ടി മത്സരം അനുവദിച്ചുള്ള മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനവും ഇതോടൊപ്പം കോടതി പരിഗണിച്ചിരുന്നു.

കഴിഞ്ഞ ഒരു നൂറ്റാണ്ടായി തമിഴ്നാട്ടിൽ ജല്ലിക്കെട്ട് നടത്തി വരുന്നതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തമിഴ് സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണോ എന്നതിന് കൂടുതൽ വിശാലമായ വിഷയമായതിനാൽ ജുഡീഷ്യറി ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.

ജല്ലിക്കട്ട് സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമല്ലെന്ന ഹർജിക്കാരന്റെ കാഴ്ചപ്പാട് അംഗീകരിക്കുന്നില്ല. കോടതിക്ക് ആ നിഗമനത്തിലെത്താൻ മതിയായ വസ്തുതകൾ ഇല്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.