Monday
12 January 2026
20.8 C
Kerala
HomeKeralaഎസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് മൂന്ന് മണിക്ക് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് മൂന്ന് മണിക്ക് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. ക്രമീകരണങ്ങൾ പൂർത്തിയായതോടെ തീരുമാനിച്ചതിലും ഒരുദിവസം മുൻപാണ് ഫലം പ്രഖ്യാപിക്കുന്നത്.

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായ സാഹചര്യത്തിൽ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കാൻ തീരുമാനിക്കുകയായിരുന്നു ഇതിനു മുന്നോടിയായി പരീക്ഷ ബോർഡ് യോഗം ചേർന്ന് പരീക്ഷാഫലത്തിന് അംഗീകാരം നൽകി. ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പരീക്ഷാഫലം പ്രഖ്യാപിക്കും.

4,19,362 വിദ്യാർഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയത്. 99. 26 ശതമാനമായിരുന്നു കഴിഞ്ഞതവണത്തെ വിജയം ഇത്തവണ വിജയ ശതമാനത്തിൽ വർധന ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞവർഷം കൊവിഡ് കാലമായതിനാൽ ഗ്രേസ് മാർക്ക് ഇല്ലാതെയായിരുന്നു വിജയം നിശ്ചയിച്ചത്. എന്നാൽ ഇത്തവണ ഗ്രേസ് മാർക്ക് പുനസ്ഥാപിച്ചിട്ടുണ്ട്. പ്രഖ്യാപനം കഴിഞ്ഞാൽ ഉടൻ ഫലം വിദ്യാർത്ഥികൾക്ക് ലഭ്യമാകാനുള്ള എല്ലാ ക്രമീകരണങ്ങളും വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. പിആർ ഡിയുടെയും കൈറ്റിന്റേയും വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം അറിയാം.

RELATED ARTICLES

Most Popular

Recent Comments