മകൻ മദ്യത്തിനും കഞ്ചാവിനും അടിമ; മകനെ ക്രൂരമായി കൊലപ്പെടുത്തി കുടുംബം

0
43

മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ അംബാദ് താലൂക്കിൽ പിതാവും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് 35 വയസുള്ള മകനെ ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകത്തിനു ശേഷം 35 വയസുകാരനായ യുവാവിന്റെ മൃതദേഹം ഇവർ കത്തിച്ചു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.മദ്യത്തിനും കഞ്ചാവിനും അടിമയായ യുവാവിന്റെ ശല്യം സഹിക്കവയ്യാതെയാണ് ഇവർ ക്രൂരകൃത്യം ചെയ്തതെന്നാണ് വിവരം.

കൊല്ലപ്പെട്ടയാളുടെ അച്ഛൻ, സഹോദരൻ, മകൻ എന്നിവർ ചേർന്നാണ് കൃത്യം നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി പൊലീസ് വ്യക്തമാക്കി. ലഹരിയിലായിരുന്ന ഇയാൾ കഴിഞ്ഞദിവസം വീട്ടുകാരോട് അനാവശ്യമായി വഴക്കിനെത്തി.വഴക്ക് രൂക്ഷമായതോടെ കാര്യങ്ങൾ കയ്യാങ്കളിയിലേക്ക് കടന്നു.

ഇതിനിടയിൽ യുവാവിന്‍റെ ശരീരമാകെ പരുക്കേറ്റു ഇതാണ് മരണകാരണമായതെന്നാണ് വിവരം. പൊലീസ് നടപടി ഭയന്നാണ് വീട്ടുകാർ ഇയാളുടെ മൃതദേഹം കത്തിച്ചത്. പ്രതികൾക്കെതിരെ കൊലപാതകത്തിനും തെളിവ് നശിപ്പിക്കലിനുമാണ് കേസെടുത്തിരിക്കുന്നത്.