സിദ്ധരാമയ്യ കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകും

0
36

കർണാടക മുഖ്യമന്ത്രിയെച്ചൊല്ലി നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമം. സിദ്ധരാമയ്യ കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകും. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മെയ് 20ന് ബെംഗളൂരുവിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.

കോൺഗ്രസ് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ രാത്രി വൈകി നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് കർണാടക മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനമായത്. ഇന്നു വൈകിട്ട് ഏഴിന് ബെംഗളൂരുവിൽ ചേരുന്ന നിയമസഭാകക്ഷിയോഗം സിദ്ധരാമയ്യയെ നേതാവായി തെരഞ്ഞെടുക്കും.

വകുപ്പ് വിഭജനം സംബന്ധിച്ച തീരുമാനവും ഇരുപക്ഷവും തമ്മിലുള്ള സമവായത്തിലൂടെ നടപ്പാക്കുമെന്നാണ് വിവരം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രാവിലെ തീരുമാനം മാധ്യമങ്ങളോട് പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇത് രണ്ടാം തവണയാണ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയാകുന്നത്. 2013ലാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായത്. നേരത്തെ 2004 മുതൽ 2005 വരെ കർണാടക ഉപമുഖ്യമന്ത്രിയായിരുന്നു.