Monday
12 January 2026
20.8 C
Kerala
HomeKeralaമണിപ്പൂർ സംഘർഷം : നോർക്ക റൂട്ട്സ് വഴി ഇതുവരെ നാട്ടിൽ തിരിച്ചെത്തിയത് 63 പേർ

മണിപ്പൂർ സംഘർഷം : നോർക്ക റൂട്ട്സ് വഴി ഇതുവരെ നാട്ടിൽ തിരിച്ചെത്തിയത് 63 പേർ

മണിപ്പൂരിലെ സംഘർഷ സാഹചര്യത്തിൽ എട്ട് വിദ്യാർത്ഥികളെ കൂടി നോർക്ക റൂട്ട്സ് ഇടപെടലിൽ നാട്ടിൽ തിരിച്ചെത്തിച്ചു. ഇംഫാലിലെ നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്.

രാവിലെ 08.05 -ഓടെ എത്തിയ ഇവരെ നോർക്ക എറണാകുളം സെന്റർ അധികൃതർ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. മണിപ്പൂരിൽ നിന്നുളള വിമാനടിക്കറ്റുൾപ്പെടെയുളള ചെലവുകൾ നോർക്ക റൂട്ട്സ് വഹിച്ചു.

നോർക്ക റൂട്ട്സിന്റെ ഹെഡ്ഡോഫീസിനു പുറമേ നോർക്ക എൻ.ആർ.കെ ഡവലപ്മെന്റ് ഓഫീസുകളായ ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ ഓഫീസുകളും കേരളത്തിലെ എറണാകുളം, കോഴിക്കോട്, കണ്ണൂർ ഓഫീസുകളും മണിപ്പൂരിൽ നിന്നും കേരളീയരെ തിരിച്ചെത്തിക്കുന്നതിന് നേതൃത്വം നൽകി.

RELATED ARTICLES

Most Popular

Recent Comments