കുടുംബശ്രീ ചിക്കൻ: പൗള്‍ട്രി പ്രോസസിങ്ങ് പ്ളാന്‍റ് ഉദ്ഘാടനം നാളെ

0
51

കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കഠിനംകുളത്ത് നിര്‍മാണം പൂര്‍ത്തിയായ കേരള ചിക്കന്‍ പൗള്‍ട്രി പ്രോസസിങ്ങ് പ്ളാന്‍റ് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ചിറയിന്‍കീഴ് എം.എല്‍.എ വി.ശശി അധ്യക്ഷത വഹിക്കും. അടൂര്‍ പ്രകാശ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഡി. സുരേഷ്കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

കേരള ചിക്കന്‍ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് സി.ഇ.ഓയും കുടുംബശ്രീ പ്രോഗ്രാം ഓഫീസറുമായ ഡോ.സജീവ് കുമാര്‍.എ പദ്ധതി വിശദീകരണം നടത്തും.

ഈ പരിപാടി ദയവായി ഷെഡ്യൂള്‍ ചെയ്യുന്നതിനും നാളെ(19-5-2023) താങ്കള്‍/താങ്കളുടെ പ്രതിനിധിയോ പരിപാടിയില്‍ പങ്കെടുത്ത് ഉദ്ഘാടന പരിപാടിക്ക് പരമാവധി മീഡിയ കവറേജ് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വിശദമായ പ്രോഗ്രാം നോട്ടീസ് ഇതോടൊപ്പം അയക്കുന്നു.