കെൽട്രോൺ എംപ്ലോയീസ് അസോസിയേഷൻ(CITU) ജീവനക്കാരുടെ കൂട്ടായ്മ സംഘടിപ്പിച്ചു

0
34

കെൽട്രോൺ എംപ്ലോയീസ് അസോസിയേഷൻ(CITU) ജീവനക്കാരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കുന്ന ആധുനിക ട്രാഫിക് സുരക്ഷാ സംവിധാനം- ആർട്ടിഫിഷൽ ഇൻറലിജൻസ് ക്യാമറ- വിവാദങ്ങളിൽ പെടുത്തി കെൽട്രോൺ എന്ന പൊതുമേഖല സ്ഥാപനത്തെ തകർക്കുന്നതിനുള്ള പ്രതിപക്ഷ പാർട്ടികളുടെ സമീപത്തിനെതിരെയാണ് ജീവനക്കാരുടെ പ്രതിഷേധയോഗം സംഘടിപ്പിച്ചത്.

കെൽട്രോണിനെ സംരക്ഷിക്കുന്നതിന് ജീവനക്കാരുടെയും പൊതുസമൂഹത്തിന്റെയും പിന്തുണ ഉണ്ടാകണമെന്ന് യോഗം ആഹ്വാനം ചെയ്തു പാളയം കണ്ണിമേറ മാർക്കറ്റിന് സമീപം നടന്ന യോഗം ശ്രീ ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു ശ്രീ കടകംപള്ളി സുരേന്ദ്രൻ എംഎൽഎഅധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ആർ സുനിൽ സ്വാഗതം പറഞ്ഞു FSETO ജില്ല.

സെക്രട്ടറി ശ്രീകുമാർ വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ട്രഷറർ ശ്രീ ഷാജി. കെ എസ് ആർ ടി ഇ എ ജനറൽ സെക്രട്ടറി ശ്രീ വിനോദ് കുമാർ, ശ്രീ കല്ലറ മധു തുടങ്ങിയവർ സംസാരിച്ചു.വർക്കിംഗ് പ്രസിഡണ്ട് ശ്രീ. ഡി. മോഹനൻ നന്ദി അറിയിച്ചു.കെൽട്രോൺ ജീവനക്കാരും വിരമിച്ച ജീവനക്കാരും അടക്കാൻ 300 ഓളം പേർ പങ്കെടുത്തു.