ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ ക്ഷേമം; ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷന് മുഖ്യമന്ത്രി റിപ്പോർട്ട് കൈമാറി

0
86

ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ-സാമ്പത്തിക പിന്നാക്കാവസ്ഥയും ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയാണ് ജസ്റ്റിസ് ജെ.ബി കോശി റിപ്പോർട്ട് കൈമാറിയത്.

കമ്മീഷൻ അംഗങ്ങളായ റിട്ട. ഡി.ജി.പി ജേക്കബ് പുന്നൂസ്, മെമ്പർ സെക്രട്ടറിയും റിട്ട. ജില്ലാ ജഡ്ജിയുമായ സി.വി ഫ്രാൻസിസ് എന്നിവരും പങ്കെടുത്തു.