പതിമൂന്ന്‌ വർഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരമില്ല; ഗ്രേറ്റർ നോയിഡ വികസന അതോറിറ്റി ഉപരോധിച്ച് കർഷകർ

0
145

പതിമൂന്ന്‌ വർഷം മുമ്പ്‌ ഭൂമി ഏറ്റെടുത്തപ്പോൾ എത്തിച്ചേർന്ന കരാറിൽ നഷ്ടപരിഹാരവും പുനരധിവാസവും സംബന്ധിച്ച്‌ നൽകിയ ഉറപ്പ്‌ പാലിക്കാത്തതിൽ പ്രതിഷേധിച്ച്‌ അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡ വികസന അതോറിറ്റി ആസ്ഥാനം കർഷകർ ഉപരോധിച്ചു. ആയിരക്കണക്കിന്‌ കർഷകർ പങ്കെടുത്ത റാലിയും നടന്നു.

സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം സ. ബൃന്ദ കാരാട്ട്‌, അഖിലേന്ത്യ കിസാൻ സഭ വൈസ്‌ പ്രസിഡന്റ്‌ സ. ഹന്നൻ മൊള്ള, ഫിനാൻസ്‌ സെക്രട്ടറി സ. പി കൃഷ്‌ണപ്രസാദ്‌, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി സ. മറിയം ധാവളെ തുടങ്ങിയവർ കർഷകരുടെ മഹാ പഞ്ചായത്തിൽ പങ്കെടുത്തു സംസാരിച്ചു. അതോറിറ്റി ആസ്ഥാനത്തിനു മുന്നിൽ 21 ദിവസമായി ധർണ നടന്നുവരികയാണ്‌.

2010ൽ ഭൂമി ഏറ്റെടുത്തപ്പോൾ എത്തിച്ചേർന്ന കരാറിൽ വ്യവസ്ഥയുണ്ടായിരുന്ന നഷ്ടപരിഹാരവും കർഷകരുടെ പുനരധിവാസവും ഇതുവരെ പാലിച്ചിട്ടില്ല.