ദുബൈയിൽ ഡ്രൈവറില്ലാ ഇലക്ട്രിക്ക് അബ്ര യുടെ പരീക്ഷണയോട്ടം നടന്നു

0
36

ഓട്ടോണമസ് ഇലക്ട്രിക് അബ്രയുടെ പരീക്ഷണയോട്ടം ദുബായിൽ നടന്നു. അൽ ജദ്ദാഫ് സ്റ്റേഷൻ മുതൽ ദുബായ് ക്രീക്കിലെ ഫെസ്റ്റിവൽ സിറ്റി സ്റ്റേഷൻ വരെയായിരുന്നു ആദ്യ യാത്ര. അബ്രയിൽ എട്ടുപേർക്ക് വരെ യാത്ര ചെയ്യാൻ സാധിക്കും.

ദുബായുടെ പൈതൃകത്തിന്റെ ഭാ​ഗമായ അബ്രകൾ ഇനി പുത്തൻ രൂപത്തിലും ഭാ​വത്തിലുമാണെത്തുക. ഡ്രൈവറില്ലാ ഇലക്ട്രിക്ക് അബ്രകളുടെ പരീക്ഷണയോട്ടം ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഒരേ സമയം എട്ടുയാത്രക്കാരെവരെ ഉൾക്കൊള്ളാവുന്നവിധത്തിൽ സാധാരണ അബ്രകളുടെ രൂപത്തിലാണ് പുതിയ അബ്ര രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കാർബൺ പുറന്തള്ളൽ, പരിപാലന ചെലവുകൾ, ശബ്ദം എന്നിവയിലെ കുറവാണ് ഇലക്‌ട്രിക് അബ്രകളുടെ സവിശേഷതയെന്ന് ആർ.ടി.എ. ഡയറക്ടർ ജനറൽ മത്തർ അൽ തായർ പറഞ്ഞു. ആർ.ടി.എ.യുടെ അൽ ഗർഹൂദ് മറൈൻ മെയിന്റനൻസ് സെന്ററിലാണ് ഇലക്‌ട്രിക് അബ്രകൾ നിർമിച്ചത്. ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി അബ്രയുടെ പുറംഭാഗം ഫൈബർഗ്ലാസ് ഉപയോഗിച്ചാണു നിർമ്മിച്ചിരിക്കുന്നത്.

അൽ ജദ്ദാഫ് സ്റ്റേഷൻ മുതൽ ദുബായ് ക്രീക്കിലെ ഫെസ്റ്റിവൽ സിറ്റി സ്റ്റേഷൻ വരെയാണ് പരീക്ഷണ ഓട്ടം നടന്നത്. 2030-ഓടെ എമിറേറ്റിന്റെ മൊത്തം ഗതാഗതസംവിധാനങ്ങളുടെ 25 ശതമാനവും സ്വയംനിയന്ത്രിത വാഹനങ്ങളാക്കിമാറ്റാനാണ് ആർ.ടി.എ. ലക്ഷ്യമിടുന്നതെന്നും ഇതിന്റെ ഭാ​ഗമായാണ് നടപടിയെന്നും അധികൃതർ അറിയിച്ചു.