ഐസിഎസ്ഇ, ഐ എസ് സി പരീക്ഷ ഫലങ്ങൾ പ്രഖ്യാപിച്ചു

0
59

കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കേറ്റിന്റെ (CISCE) ഐസിഎസ്ഇ (പത്താം ക്ലാസ്), ഐ എസ് സി (12-ാം ക്ലാസ്) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ഇന്ന് മെയ് 14ന് ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണിക്കാണ് സി ഐ എസ് സി ഇ ഫലങ്ങൾ പുറത്ത് വിട്ടത് . സി ഐ എസ് സി ഇ വെബ്സൈറ്റിലൂടെ ഫലങ്ങൾ പരിശോധിക്കാവുന്നതാണ്.

2.5 ലക്ഷത്തോളം വിദ്യാർഥികളാണ് സി ഐ എസ് സി ഇയുടെ പത്ത്, 12 ക്ലാസുകളുടെ പരീക്ഷയിൽ എഴുതിയത്. ഫെബ്രുവരി 27-29 തീയതികളിലായിട്ടാണ് ഐസിഎസ്ഇ പരീക്ഷ സംഘടിപ്പിച്ചത്. ഫെബ്രുവരി 13 മുതൽ മാർച്ച് 31 വരെയായിരുന്നു 12-ാം ക്ലാസിന്റെ പരീക്ഷ.

ICSE, ISC പരീക്ഷാ ഫലം പരിശോധിക്കുന്നത് എങ്ങനെയെന്ന് നോക്കാം

ഘട്ടം 1: ഫലം പരിശോധിക്കുന്നതിന്, വിദ്യാർഥികൾ ഔദ്യോഗിക വെബ്സൈറ്റ് results.cisce.org , cisce.org എന്നിവ സന്ദർശിക്കുക.

ഘട്ടം 2: ഇതിനുശേഷം, പത്താം ക്ലാസ്/ പ്ലസ് ടു ഫലങ്ങളുടെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: ലോഗിൻ വിൻഡോയിൽ, നിങ്ങളുടെ ഐഡി, സൂചിക നമ്പർ, മറ്റ് ആവശ്യമായ വിവരങ്ങൾ എന്നിവ നൽകുക.

ഘട്ടം 4: ഫലം സ്ക്രീനിൽ ദൃശ്യമാകും.

ഘട്ടം 5: വിദ്യാർത്ഥികൾ ഫലം ഡൗൺലോഡ് ചെയ്യുക.

ഘട്ടം 6: പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക

എസ്എംഎസ് വഴിയും ഫലം ലഭിക്കും. പ്രിൻസിപ്പലിന്റെ ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് കൗൺസിലിന്റെ കരിയർ പോർട്ടലിൽ ലോഗിൻ ചെയ്ത് സ്‌കൂളുകൾക്ക് ഫലം പരിശോധിക്കാം. കൂടാതെ, വിദ്യാർത്ഥികൾക്ക് എസ്എംഎസ് വഴിയോ ഡിജിലോക്കർ ആപ്പ് വഴിയോ ഫലം അറിയാവുന്നതാണ്.