കഴിഞ്ഞ 7 വര്‍ഷംകൊണ്ട് വിതരണം ചെയ്തത് 2.99 ലക്ഷത്തോളം പട്ടയ ഭൂമി

0
79

സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 67,069 ഭൂരഹിതര്‍ക്കു കൂടി ഇന്ന് പട്ടയം വിതരണം ചെയ്തു.

കഴിഞ്ഞ 7 വര്‍ഷംകൊണ്ട് 2.99 ലക്ഷത്തോളം പട്ടയങ്ങളാണ് ഭൂരഹിതർക്ക് വിതരണം ചെയ്തത്. ഇന്നു വിതരണം ചെയ്ത പട്ടയങ്ങള്‍ക്ക് പുറമെ ഈ സർക്കാരിന്റെ ആദ്യ വര്‍ഷത്തില്‍ തന്നെ 54,535 പട്ടയങ്ങള്‍ വിതരണം ചെയ്തിരുന്നു. 2 വർഷത്തിനുള്ളിൽ മാത്രം ഈ സർക്കാർ വിതരണം ചെയ്തത് 1.22 ലക്ഷത്തിലധികം പട്ടയങ്ങളാണ്.

ഭൂരഹിതരില്ലാത്ത കേരളം എന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് വളരെ വേഗത്തിൽ നമ്മൾ മുന്നേറുകയാണ്. അതു സാക്ഷാൽക്കരിക്കാൻ നമുക്കൊരുമിച്ചു നിൽക്കാം. സാമൂഹികസമത്വത്തിൽ അധിഷ്ഠിതമായ നവകേരളം പടുത്തുയർത്താം.