Monday
12 January 2026
27.8 C
Kerala
HomeKeralaആയ തസ്തികയിൽ ഒഴിവ്

ആയ തസ്തികയിൽ ഒഴിവ്

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിൽ ആയ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി ഏഴാം ക്ലാസ്സ് പാസ്സ് / തത്തുല്യ യോഗ്യത നേടിയ ഉദ്യോഗാർത്ഥികളിൽ നിന്നും തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസർ അപേക്ഷ ക്ഷണിക്കുന്നു.

വെളളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, വിശദമായ ബയോഡേറ്റ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, ജാതി തെളിയിയ്ക്കുന്നതിനുളള സർട്ടിഫിക്കറ്റ് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും, സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്കായി മെയ് അഞ്ചാം തീയതി പകൽ 11.00 മണിയ്ക്ക് വെള്ളയമ്പലം കനകനാർ അയ്യൻകാളി ഭവനിൽ സ്ഥിതിചെയ്യുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ എത്തിചേരേണ്ടതാണ്.

യോഗ്യരായ അപേക്ഷകരെ അഭിമുഖത്തിലൂടെ നിയമനത്തിനായി തെരഞ്ഞെടുക്കുന്നതാണെന്നും ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments