Monday
12 January 2026
20.8 C
Kerala
HomeEntertainmentജാക്സൺ ബസാർ യൂത്തിലെ രണ്ടാം ഗാനം പുറത്തിറങ്ങി

ജാക്സൺ ബസാർ യൂത്തിലെ രണ്ടാം ഗാനം പുറത്തിറങ്ങി

ഷമൽ സുലൈമാൻ സംവിധാനം ചെയ്ത ജാക്സൺ ബസാർ യൂത്തിലെ രണ്ടാം ഗാനം പുറത്തിറങ്ങി. “മസാ ആഗയാ… ജാക്സൺ ബസാർ ആഗയാ.. ” എന്ന് തുടങ്ങുന്ന ഗാനമൊരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ടിറ്റോ പി തങ്കച്ചൻ രചന നിർവഹിച്ച ത്രീഡി മോഷൻ ഗാനം ഡബ്സി, ജാഫർ ഇടുക്കി, ഗോവിന്ദ് വസന്ത എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കരിയ നിർമിക്കുന്ന ചിത്രത്തിൻറെ രചന ഉസമാൻ മാരാത്ത് നിർവഹിക്കുന്നു.

ലുക്മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ചിന്നു ചാന്ദിനി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൻറെ ട്രെയ്‌ലറും പള്ളിപെരുന്നാൾ ഗാനവും ചുരുങ്ങിയ സമയത്തിനുള്ളിൽ യൂട്യൂബിൽ ട്രെൻഡിങ്ങാണ്. കണ്ണൻ പട്ടേരി ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിൻറെ എഡിറ്റിംഗ് അപ്പു എൻ ഭട്ടത്തിരി, ഷൈജാസ് കെഎം എന്നിവർ നിർവഹിക്കുന്നു.

സഹനിർമാണം – ഷാഫി വലിയപറമ്പ, ഡോ. സൽമാൻ (കാം എറ), ലൈൻ പ്രൊഡ്യൂസർ – ഹാരിസ് ദേശം (ഇമോജിൻ സിനിമാസ്), എക്സിക്ര്യൂട്ടീവ് പ്രൊഡ്യൂസഴ്സ് – അമീൻ അഫ്സൽ, ശംസുദ്ധീൻ എംടി, വരികൾ – സുഹൈൽ കോയ, ഷറഫു, ടിറ്റോ പി തങ്കച്ചൻ, പ്രൊഡക്ഷൻ ഡിസൈനർ – അനീസ് നാടോടി, സ്റ്റീൽസ് – രോഹിത്ത് കെ എസ്, മേക്കപ്പ് – ഹക്കീം കബീർ, ടൈറ്റിൽ ഡിസൈൻ – പോപ്‌കോൺ, പരസ്യകല – യെല്ലോ ടൂത്ത്, സ്റ്റണ്ട് – ഫീനിക്സ് പ്രഭു, മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ – റിന്നി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ഷിന്റോ വടക്കാങ്ങര, സഞ്ജു അമ്പാടി, വിതരണം – സെൻട്രൽ പിക്ചേഴ്സ് റിലീസ്, പിആർഒ – ആതിര ദിൽജിത്, എ എസ്‌ ദിനേശ്‌.

RELATED ARTICLES

Most Popular

Recent Comments