കൊച്ചി കിൻഫ്രാ പാർക്കിലെ സ്വകാര്യ സ്ഥാപനത്തിൽ തീപിടുത്തം

0
102

കൊച്ചി കിൻഫ്രാ പാർക്കിലെ സ്വകാര്യ സ്ഥാപനത്തിൽ തീപിടുത്തം. നാല് യൂണിറ്റ് ഫയർ ഫോഴ്‌സ് സംഭവ സ്ഥലത്തെത്തി. തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. വൈകുന്നേരത്തോടെയാണ് തീപിടുത്തം ഉണ്ടായത്.

ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷന് സമീപത്തെ ജിയോ ഇൻഫോ എന്ന ഐ ടി സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിൻ്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഓഫീസിനുള്ളിലെ എസികൾ പൊട്ടിത്തെറിച്ചു.

സ്ഥാപനത്തിൽ ജീവനക്കാർ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. കെട്ടിടത്തിനുള്ളിൽ മുപ്പതോളം ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്.