Monday
12 January 2026
27.8 C
Kerala
HomeKeralaകഴിഞ്ഞ 3 ദിവസത്തെ പരിശോധനയിൽ മതിയായ രേഖകളില്ലാതെ കണ്ടെത്തിയത് 15 ബോട്ടുകൾ

കഴിഞ്ഞ 3 ദിവസത്തെ പരിശോധനയിൽ മതിയായ രേഖകളില്ലാതെ കണ്ടെത്തിയത് 15 ബോട്ടുകൾ

കഴിഞ്ഞ 3 ദിവസങ്ങളിലായി 40 ബോട്ടുകൾ പരിശോധിച്ചതിൽ നിന്നും 15 എണ്ണത്തിനു മതിയായ രേഖകളില്ലെന്നു കണ്ടെത്തി. കലക്ടറുടെ അധ്യക്ഷതയില്‍ ബോട്ട് യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്നു പോര്‍ട്ട് സര്‍വേയറുടെ നേതൃത്വത്തിലാണ് പുന്നമടയിലെ ഹൗസ് ബോട്ടുകളില്‍ പരിശോധന നടത്തിയത്. പരിശോധനയിൽ ടൂറിസം പോലീസും ഉൾപ്പെട്ടിരുന്നു. സർവ്വീസ് നടത്തുന്ന ബോട്ടുകൾക്ക് ലൈസന്‍സ്, സുരക്ഷാ മുന്‍കരുതലുകള്‍ എന്നിവയെല്ലാം ഉണ്ടോ എന്നാണ് പ്രധാനമായും പരിശോധിച്ചത്.

കൂടാതെ കലക്ടറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ബോട്ട് ഉടമകളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു ജില്ലയില്‍ സര്‍വീസിലുള്ള എല്ലാ ബോട്ടുകളിലും യാത്രക്കാര്‍ക്കു ലൈഫ് ജാക്കറ്റ് ഉപയോ​ഗിക്കണമെന്നത് കർശനമാക്കി. ബോട്ടുകളില്‍ അലക്ഷ്യമായി കൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ ലൈഫ്‌ബോയകള്‍ കൃത്യസ്ഥാനത്തു കെട്ടിയിടാനും നിര്‍ദേശം.

ഇതിനു പുറമേ ലൈസൻസിൽ പിഴവ് കണ്ടെത്തിയവർക്ക് പിഴ ഈടാക്കാനും നോട്ടിസ് നല്‍കാനുമാണ് യോ​ഗത്തിൽ തീരുമാനമെടുത്തത്. ബോട്ടുകളില്‍ ഓവര്‍ലോഡിങ് പാടില്ലെന്നും, അനുവദനീയമായ പരിധിയില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയാൽ കടുത്ത നടപടി എന്നും വ്യക്തമാക്കി. താനൂർ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ നടപടികൾ കർശനമാക്കിയിരുന്നത്. ഒരു കുടുംബത്തിലെ 11 പേരടക്കം 22 ജീവനാണ് അപകടത്തിൽ പൊലിഞ്ഞത്.

RELATED ARTICLES

Most Popular

Recent Comments