പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ 30 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് കോടതി

0
51

പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ 30 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. വെങ്ങളം സ്വദേശി ജയനെയാണ് കൊയിലാണ്ടി ഫസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.

2018 ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടില്‍ വച്ചാണ് പെണ് കുട്ടി പീഡനത്തിന് ഇരയായത്. ഇക്കാര്യം പുറത്തറിയിച്ചാല്‍ കൊന്നു കളയുമെന്നും പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി. പിന്നീട് പീഡന വിവരം പെണ്കുട്ടി പിതാവിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് പ്രതി പിടിയിലായത്.

കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സര്‍ക്കില്‍ ഇന്‍സ്പെക്ടര്‍ കെ ഉണ്ണികൃഷ്ണനായിരുന്നു അന്വേഷണ ചുമതല. പ്രോസിക്യൂഷന്‍ വേണ്ടി അഡ്വ പി ജെതിന്‍ ഹാജരായി.