ദ്വൈമാസ വാട്ടർ ചാർജ് അറിയിപ്പുകൾക്കായി ഹരിത ബിൽ ഓപ്ഷന് തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് ആവശ്യമെങ്കിൽ വീണ്ടും പേപ്പർ ബില്ല് തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം വാട്ടർ അതോറിറ്റി ഒരുക്കി.
ക്വിക് പേ സൈറ്റില്‍ ഹരിത ബില്‍ ഓപ്ഷന് ഒഴിവാക്കുന്നതിന് https://epay.kwa.kerala.gov.in/green-bill എന്ന ലിങ്ക് സന്ദർശിച്ച് 10 അക്ക കണ്‍സ്യൂമര്‍ ഐഡിയും കണ്‍സ്യൂമര്‍ നമ്പരും കൊടുത്ത ശേഷം, പേപ്പര്‍ ബില്‍ തിരഞ്ഞെടുക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ എന്ന കണ്ഫര്മേഷന് മെസേജിന് അതെ എന്ന ബട്ടണ്‍ ക്ലിക് ചെയ്താൽ മതിയാകും.