Friday
19 December 2025
21.8 C
Kerala
HomeIndiaമഹാരാഷ്ട്ര ശിവസേനയിലെ അധികാരത്തർക്കം; ഹര്‍ജികള്‍ സുപ്രിംകോടതി വിശാല ബെഞ്ചിന് വിട്ടു

മഹാരാഷ്ട്ര ശിവസേനയിലെ അധികാരത്തർക്കം; ഹര്‍ജികള്‍ സുപ്രിംകോടതി വിശാല ബെഞ്ചിന് വിട്ടു

മഹാരാഷ്ട്ര ശിവസേനയിലെ അധികാരത്തര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതി വിശാല ബെഞ്ചിന് വിട്ടു. മഹാരാഷ്ട്രയില്‍ ശിവസേന ഏക്‌നാഥ് ഷിന്‍ഡേ വിഭാഗത്തിന്റെ വിപ്പ് നിയമനം നിയമാനുസൃതമല്ലെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. നിയമസഭാ അംഗങ്ങളെ അയോഗ്യരാക്കാനുള്ള സ്പീക്കറുടെ അധികാരവുമായി ബന്ധപ്പെട്ട നബാം റെബിയ കേസ് വിധി ഏഴംഗ ബെഞ്ച് പരിഗണിക്കും. ഉദ്ധവ് താക്കറെ, ഏക്‌നാഥ് ഷിന്‍ഡെ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ 2022 ജൂലായിലായിരുന്നു മഹാരാഷ്ട്രയിലെ അധികാരമാറ്റം.

സ്പീക്കര്‍ക്കെതിരെ അയോഗ്യതാ പരാതി നിലനില്‍ക്കുന്ന ഘട്ടത്തിലാണെങ്കിലും രണ്ട് പക്ഷങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുന്ന ഘട്ടത്തില്‍ അന്വേഷണം നടത്താനുള്ള അധികാരം സ്പീക്കര്‍ക്കുണ്ടെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഒരു സര്‍ക്കാര്‍ അധികാരമേറ്റാല്‍ അവര്‍ക്ക് സഭയുടെ ഭൂരിപക്ഷം അങ്ങനെയില്ല എന്ന് തെളിയിക്കുന്ന ഘട്ടംവരെ ഉണ്ടെന്നാണ് അനുമാനമെന്നും കോടതി ഓര്‍മിപ്പിച്ചു.

പാര്‍ട്ടികളുടെ ആഭ്യന്തര ഭിന്നതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഒരു വിശ്വാസവോട്ടെടുപ്പിലേക്ക് നീങ്ങാനുള്ള കാരണമല്ലെന്നും സുപ്രിംകോടതി ഇന്ന് നിരീക്ഷിച്ചു. ശിവസേന പിളര്‍പ്പിനെത്തുടര്‍ന്ന് മഹാരാഷ്ട്രയിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികളാണ് ഇന്ന് സുപ്രിംകോടതി പരിഗണിച്ചത്.

RELATED ARTICLES

Most Popular

Recent Comments