Thursday
18 December 2025
22.8 C
Kerala
HomeIndiaകർണാടക തെരഞ്ഞെടുപ്പ്, ആറിൽ നാല് എക്സിറ്റ് പോൾ ഫലങ്ങളിലും മുൻതൂക്കം കോൺഗ്രസിന്

കർണാടക തെരഞ്ഞെടുപ്പ്, ആറിൽ നാല് എക്സിറ്റ് പോൾ ഫലങ്ങളിലും മുൻതൂക്കം കോൺഗ്രസിന്

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്ത് വന്ന ആറ് എക്സിറ്റ് പോൾ ഫലങ്ങളിലും നാല് ഫലങ്ങളും മുൻതൂക്കം പ്രവചിക്കുന്നത് കോൺഗ്രസിന്. രണ്ട് സർവേകൾ ബിജെപിക്കാണ് മുൻതൂക്കം പറയുന്നത്. ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ഭൂരിപക്ഷം സർവേകളും. അതായത് അടുത്ത കർണാടക സർക്കാരിൽ ജെഡിഎസ് നിലപാട് നിർണായകമാകും എന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്. രണ്ട് എക്സിറ്റ് പോളുകൾ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷവും പ്രചരിക്കുന്നുണ്ട്.
എക്സിറ്റ് പോൾ ഫലങ്ങൾ

എബിപി സി വോട്ടർ
ബിജെപി 83 – 95
കോൺഗ്രസ് 100 – 112
ജെഡിഎസ് 21 – 29
മറ്റുള്ളവർ രണ്ട് മുതൽ ആറ് വരെ

ന്യൂസ് നേഷൻ – സി.ജി.എസ്
ബിജെപി 114
കോൺഗ്രസ് 86
ജെഡിഎസ് 21
മറ്റുള്ളവർ മൂന്ന്

റിപ്പബ്ലിക് ടിവി – പി മാർക്ക്
ബിജെപി 85 – 100
കോൺഗ്രസ് 94 – 108
ജെഡിഎസ് 24 – 32
മറ്റുള്ളവർ രണ്ട് മുതൽ ആറ് വരെ

സുവർണ ന്യൂസ് – ജൻ കീ ബാത്ത്
ബിജെപി 94 – 117
കോൺഗ്രസ് 91 – 106
ജെഡിഎസ് 14 – 24
മറ്റുള്ളവർ പൂജ്യം മുതൽ രണ്ട് വരെ

ടിവി 9 – ഭാരത് വർഷ്
ബിജെപി 88 – 98
കോൺഗ്രസ് 99 -109
ജെഡിഎസ് 21 – 26
മറ്റുള്ളവർ നാല് വരെ

സീ ന്യൂസ് – മെട്രിക്സ്
ബിജെപി 79 – 94
കോൺഗ്രസ് 103 – 118
ജെഡിഎസ് 25 – 33
മറ്റുള്ളവർ രണ്ട് മുതൽ അഞ്ച് വരെ

ഇന്ത്യാ ടുഡെ – ആക്സിസ് മൈ ഇന്ത്യ
ബിജെപി 62 – 80
കോൺഗ്രസ് 122 -140
ജെഡിഎസ് 20 – 25
മറ്റുള്ളവർ പൂജ്യം മുതൽ മൂന്ന് വരെ

RELATED ARTICLES

Most Popular

Recent Comments