Tuesday
30 December 2025
31.8 C
Kerala
HomeKeralaപന്ത്രണ്ടാമത് അബുദാബി വാർഷിക നിക്ഷേപക സംഗമം തുടങ്ങി

പന്ത്രണ്ടാമത് അബുദാബി വാർഷിക നിക്ഷേപക സംഗമം തുടങ്ങി

പന്ത്രണ്ടാമത് അബുദാബി വാർഷിക നിക്ഷേപക സംഗമം (എഐഎം ഗ്ലോബൽ 2023) ഇന്ന് അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ തുടങ്ങി.

സംഗമത്തിലെ കേരള സ്റ്റാൾ യു എ ഈ നീതിന്യായ വകുപ്പ് കാബിനെറ്റ് മന്ത്രി അബ്ദുല്ലാ ബിൻ സുൽത്താൻ ബിൻ അവദ് അൽ നുഐമി, വിദേശ വ്യാപാര സഹമന്ത്രി താനി ബിൻ അഹമ്മദ് അൽ സിയൂദി , അബുദാബി ഇൻവെസ്റ്റ് മെൻറ്റ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് തഹനൗൻ ബിൻ സയദ് അൽ നഹ്യാൻ എന്നിവർ സന്ദർശിച്ചു.

യു എ ഈ യിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, പ്രമുഖ വ്യവസായിയും നോർക്ക വൈസ് ചെയർമാനുമായ എം എ യൂസഫലി, കേന്ദ്ര ഡി പി ഐ ഐ ടി സെക്രട്ടറി ആർ കെ സിങ് എന്നിവരും കേരള സ്റ്റാൾ സന്ദർശിച്ചു.

നോർക്ക വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ടൂറിസം, ഐടി എന്നീ വകുപ്പുകളുടെ സെക്രട്ടറിമാരായ ബി.ശ്രീനിവാസ്, രത്തൻ വി. ഖേൽക്കർ എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments