സെക്രെട്ടറിയേറ്റിലെ അഗ്നിബാധ; അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി

0
106

ഗവണ്‍മെന്‍റ് സെക്രട്ടറിയേറ്റിലെ നോർത്ത് സാന്‍ഡ് വിച്ച് ബ്ലോക്കില്‍ ഇന്നു രാവിലെ ഉണ്ടായ അഗ്നിബാധ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ഉത്തരവായി.

വ്യവസായ മന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസിൽ തീപിടിച്ചത് ഇന്ന് രാവിലെയാണ്. തീപിടുത്തത്തില്‍ ഒരു മുറി കത്തിനശിച്ചു.

മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറിയാണ് കത്തിയത്. രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.