കൂത്ത്, കൂടിയാട്ട, പാഠക കലകളുടെ കുലപതി പി.കെ.ജി നമ്പ്യാർ അന്തരിച്ചു

0
125

കൂത്ത്, കൂടിയാട്ട, പാഠക കലകളുടെ കുലപതി പി.കെ.ജി നമ്പ്യാർ അന്തരിച്ചു. 93 വയസായിരുന്നു. ക്ഷേത്ര കലയായ കൂടിയാട്ടത്തെ ക്ഷേത്രമതിൽക്കെട്ടിന് പുറത്ത് എത്തിച്ച് ജനകീയമാക്കിയതിൽ മുഖ്യ പങ്ക് വഹിച്ച കലാകാരൻ കൂടിയാണ് പി.കെ.ജി നമ്പ്യാർ. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് ലക്കിടിയിലെ തറവാട് വീട്ടിൽ നടക്കും.