Wednesday
31 December 2025
30.8 C
Kerala
HomeKeralaയു.എ.ഇ യിലെ പൊതുപ്രവർത്തകൻ കൊച്ചു കൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

യു.എ.ഇ യിലെ പൊതുപ്രവർത്തകൻ കൊച്ചു കൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

യുഎഇയിലെ സാമൂഹിക മേഖലയിൽ ശ്രദ്ധേയസാന്നിധ്യമായിരുന്ന തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി കൊച്ചു കൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

യുഎഇയിലേയും വിശേഷിച്ച് ഷാർജയിലേയും പൊതുരംഗത്ത് ദീർഘകാലം പ്രവർത്തിച്ച വ്യക്തിയാണ് കൊച്ചു കൃഷ്ണൻ. നോർക്ക വെൽഫെയർ ബോർഡ് ഡയറക്ടറെന്ന നിലയിലും ശ്രദ്ധേയനായി.

പ്രവാസികളെ സംഘടിപ്പിക്കുന്നതിലും പ്രവാസി ക്ഷേമം ഉറപ്പാക്കുന്നതിലും അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

RELATED ARTICLES

Most Popular

Recent Comments