Monday
22 December 2025
18.8 C
Kerala
HomeKeralaമാലിന്യമുക്തകേരളത്തിന്‌ വേണ്ടി അണിനിരന്നത്‌ ആയിരക്കണക്കിന്‌ തൊഴിലാളികൾ: മന്ത്രി എം ബി രാജേഷ്

മാലിന്യമുക്തകേരളത്തിന്‌ വേണ്ടി അണിനിരന്നത്‌ ആയിരക്കണക്കിന്‌ തൊഴിലാളികൾ: മന്ത്രി എം ബി രാജേഷ്

മാലിന്യമുക്തകേരളത്തിന്‌ വേണ്ടി ആയിരക്കണക്കിന്‌ തൊഴിലാളികളാണ്‌ ഇന്ന് കേരളമാകെ അണിനിരന്നത്‌. കേരളത്തിൽ ആയിരത്തി അഞ്ഞൂറ്‌ കേന്ദ്രങ്ങളിൽ സി ഐ ടി യു തൊഴിലാളികൾ ശുചീകരണത്തിന്‌ ഇറങ്ങിയെന്ന് മന്ത്രി എം ബി രാജേഷ്.

എഐടിയുസി, ഐഎൻടിയുസി, ബിഎംഎസ്‌, എസ്‌ടിയു തുടങ്ങിയ എല്ലാ തൊഴിലാളി സംഘടനകളും ‌ ഉടൻ രംഗത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ‌എല്ലാ തൊഴിലാളി സംഘടനകളോടും ഇതിൽ പങ്കാളികളാകാൻ അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ സൂചിപ്പിച്ചു.

തൊഴിലാളികൾ പണിയിടങ്ങളും, സർക്കാർ ജീവനക്കാർ അവരവരുടെ ഓഫീസുകളും, അധ്യാപകരും വിദ്യാർത്ഥികളും പിടിഎയും ചേർന്ന് വിദ്യാലയങ്ങളും, വ്യാപാരികൾ വ്യാപാരസ്ഥാപനങ്ങളും പരിസരവും മാലിന്യമുക്തമാക്കുന്നതിനോടൊപ്പം തുടർന്നും വൃത്തിയായി സൂക്ഷിക്കാനും മുന്നോട്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും, നാടിനെ വൃത്തിയാക്കാനുള്ള പ്രവർത്തനത്തിൽ കക്ഷി, മുന്നണി ഭേദമില്ലത്തെ കേരളം ഒറ്റകെട്ടായി നിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

RELATED ARTICLES

Most Popular

Recent Comments