Tuesday
23 December 2025
18.8 C
Kerala
HomeKeralaനോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിൽ (NIFL) IELTS ബാച്ചുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിൽ (NIFL) IELTS ബാച്ചുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

നോർക്ക റൂട്ട്സിന്റെ കീഴിൽ പ്രവർത്തിക്കുന്ന നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിൽ (NIFL) ഐ.ഇ.എൽ.ടി.എസ് (IELTS) ബാച്ചുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

ഓൺലൈൻ ബാച്ച് രാവിലെ 7 മുതൽ 9 വരെയും ഓഫ് ലൈൻ ബാച്ച് ഉച്ചയ്ക്ക് 2:30 മുതൽ 4:30 വരെയും ആണ് ക്രമീകരിച്ചിരിക്കുന്നത്. ഓൺലൈൻ ബാച്ചിലേക്ക് മുൻകാല IELTS പരീക്ഷയിൽ ഓവറോൾ സ്കോർ 6.5 നേടിയ നഴ്സിംഗ് ബിരുദധാരികൾക്കാണ് പ്രവേശനം.

എസ് സി /എസ് ടി , ബി.പി,എൽ വിഭാഗങ്ങൾക്ക് ഫീസ് സൗജന്യമാണ്. മറ്റു വിഭാഗങ്ങൾക്ക് 25 ശതമാനം ഫീസ് അടച്ചാൽ മതിയാകും. അഡ്മിഷൻ നേടാൻ താല്പര്യമുള്ളവർ www.nifl.norkaroots.orgഎന്ന വെബ്സൈറ്റ്ൽ മെയ് 10ന് മുമ്പായി രജിസ്റ്റർ ചെയ്യുക .
കൂടുതൽ വിവരങ്ങൾ അറിയാൻ ടോൾഫ്രീ നമ്പർ ആയ 18 00 4 2 5 3 9 3 9 ബന്ധപ്പെടുക .

RELATED ARTICLES

Most Popular

Recent Comments