Monday
12 January 2026
21.8 C
Kerala
HomeKerala1000 സ് കുട്ടികൾക്ക് സ്കൂൾ കിറ്റ് പദ്ധതി; ഉദ്ഘാടനം മേയ് 9

1000 സ് കുട്ടികൾക്ക് സ്കൂൾ കിറ്റ് പദ്ധതി; ഉദ്ഘാടനം മേയ് 9

തിരുവനന്തപുരം പ്രസ് ക്ലബും ബോബി ചെമ്മണ്ണൂർ ഗ്രൂപ്പും സംയുക്തമായി നഗരത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ 1000 സ്കൂൾ കുട്ടികൾക്ക് സ്കൂൾ കിറ്റ് (സ്കൂൾബാഗ്, ലഞ്ച് ബോക്സ്, വാട്ടർബോട്ടിൽ, കുട, ജ്യോമെട്രിബോക്സ്) നൽകുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

പദ്ധതി ഉദ്ഘാടനം രാജാജി നഗറിൽ മേയ് 9 ചൊവ്വാഴ്ച വൈകിട്ട് 5ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.

രാജാജി നഗർ ഫുട്ബാൾ അക്കാഡമിയിലെ 30 കളിക്കാർക്ക് പ്രസ് ക്ലബിൻ്റെ നേതൃത്വത്തിൽ ഗൗരി ഫൗണ്ടേഷൻ നൽകുന്ന ജേഴ്സിയുടെ പ്രകാശനം മുൻ ഇന്ത്യൻ താരം യു. ഷറഫലി നിർവഹിക്കും.

RELATED ARTICLES

Most Popular

Recent Comments