Monday
22 December 2025
19.8 C
Kerala
HomeIndiaമുസ്ലിം വിദ്യാർത്ഥിയ്ക്ക് നേരെ സദാചാര ആക്രമണം; നാല് ബജ്റംഗ്ദൾ പ്രവർത്തകർ പിടിയിൽ

മുസ്ലിം വിദ്യാർത്ഥിയ്ക്ക് നേരെ സദാചാര ആക്രമണം; നാല് ബജ്റംഗ്ദൾ പ്രവർത്തകർ പിടിയിൽ

മുസ്ലിം വിദ്യാർത്ഥിയ്ക്ക് നേരെ സദാചാര ആക്രമണം നടത്തിയ നാല് ബജ്റംഗ്ദൾ പ്രവർത്തകർ പിടിയിൽ. കർണാടകയിലെ ദക്ഷിണ കന്നഡയിൽ ചൊവ്വാഴ്ചയാണ് സംഭവം. ആക്രമണത്തിൽ 18 വയസുകാരനായ മുഹമ്മദ് ഫാരിഷ് എന്ന വിദ്യാർത്ഥിക്ക് ഗുരുതര പരുക്കേറ്റു. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സഹപാഠിയായ ഹിന്ദു പെൺകുട്ടിക്കൊപ്പം ജ്യൂസ് കുടിക്കുന്നതിനിടെയാണ് വിദ്യാർത്ഥിയെ ബജ്റംഗ്ദൾ പ്രവർത്തകർ ആക്രമിച്ചത്. തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്ന് വിദ്യാർത്ഥി പറഞ്ഞെങ്കിലും പ്രതികൾ ആക്രമണം തുടർന്നു എന്ന് വിദ്യാർത്ഥി പറയുന്നു.

ഒലമോഗ്രു സ്വദേശി എസ് പ്രദീപ് (19), കേഡംബാടി സ്വദേശി ദിനേശ് ഗൗഡ (25), ഗുതുമനെ സ്വദേശി നിഷാന്ത് കുമാർ (19), ആര്യാപ് സ്വദേശി പ്രജ്വൽ (23) എന്നിവരെയാണ് കേസിൽ പ്രതിചേർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

RELATED ARTICLES

Most Popular

Recent Comments