Tuesday
23 December 2025
29.8 C
Kerala
HomeKeralaഅടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി ആരു വന്നാലും ജനം പുച്‌ഛിച്ചു തള്ളും: മന്ത്രി വി.ശിവൻകുട്ടി

അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി ആരു വന്നാലും ജനം പുച്‌ഛിച്ചു തള്ളും: മന്ത്രി വി.ശിവൻകുട്ടി

അടിസ്ഥാന മേഖലകളിലെല്ലാം രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും എത്തിപ്പിടിക്കാൻ കഴിയാത്തത്ര വേഗതയിലാണ് കേരളം മുന്നോട്ട് പോകുന്നത്. ജനോപകാര പ്രദങ്ങളായ നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുമ്പോൾ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി ആരു വന്നാലും അർഹിക്കുന്ന അവജ്ഞയോടെ പൊതു ജനം പുച്‌ഛിച്ചു തള്ളിക്കളയുകയുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവൻകുട്ടി.

ഇതിന്റെയെല്ലാം ഗുണഫലങ്ങൾ അനുഭവിച്ചറിയുന്ന ജനങ്ങൾ, അതിനിടയിൽ ചിലർ പറഞ്ഞു നടക്കുന്ന ബാലിശമായ ആരോപണങ്ങൾക്ക് ചെവി കൊടുക്കില്ല. കരുതലും കൈ താങ്ങും താലൂക്ക്തല അദാലത്തിന്റെ ഭാഗമായി നെടുമങ്ങാട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താലൂക്ക്തല അദാലത്തിലെത്തുന്ന ആർക്കും നിരാശരായി മടങ്ങേണ്ടിവരില്ലന്നും അർഹിക്കുന്ന പരമാവധി ആശ്വാസം അവർക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. നെടുമങ്ങാട് ഗവ: ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന പരിപാടിയിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ. അനിൽ, എം.എൽ.എ മാരായ ഡി.കെ.മുരളി, ജി. സ്റ്റീഫൻ, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവരുമുണ്ടായിരുന്നു.

RELATED ARTICLES

Most Popular

Recent Comments