Wednesday
17 December 2025
26.8 C
Kerala
HomeKeralaവാർഡൻ തസ്തികയിൽ താത്കാലിക നിയമനത്തിനായി അഭിമുഖം

വാർഡൻ തസ്തികയിൽ താത്കാലിക നിയമനത്തിനായി അഭിമുഖം

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ വെങ്ങാനൂരിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ വാർഡൻ തസ്തികയിലേക്കുള്ള താത്കാലിക നിയമനത്തിനായി അഭിമുഖം നടത്തുന്നു.

എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. ഉയർന്ന യോഗ്യതയും വാർഡൻ തസ്തികയിൽ മുൻ ജോലിപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. താത്പര്യമുള്ള വനിതാ ഉദ്യോഗാർത്ഥികൾ മെയ് എട്ടിന് രാവിലെ 10.30ന് അതിയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.

യോഗ്യതയും ജോലിപരിചയവും തെളിയിക്കുന്ന രേഖകൾ ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം. പട്ടികജാതി വിഭാഗത്തിലുള്ളവർ ജാതി തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കണം.

RELATED ARTICLES

Most Popular

Recent Comments